Home » Blog » kerala Max » ക്യൂഗെറ്റ് ഖത്തർ പരിസ്ഥിതി ദിനം 2026 ആഘോഷിച്ചു
9
തൃശൂർ ഗവൺമെൻ്റ് എഞ്ചിനിയറിംഗ് കോളേജിൻ്റെ  ഖത്തറിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ക്യു ഗെറ്റ്  ഖത്തർ പരിസ്ഥിതി ദിനം  – 2026  വിവിധ പരിപാടികളോടെ എം ഇ എസ് ഇന്ത്യൻ സ്കൂളിലെ തങ്ങളുടെ കൃഷിയിടത്തിൽ ആഘോഷിച്ചു.
പതിവ് ആഘോഷങ്ങളുടെ ബഹളങ്ങളിൽ നിന്ന് വിത്യസ്തമായി തങ്ങളുടെ തന്നെ കുഷിയിടത്തിലേ  ദൈനംദിന പ്രവർത്തനങ്ങൾ കുട്ടികളേ കൂടി പങ്കാളികളാക്കിയാണ് പരിസ്ഥിതി ദിനം  ആഘോഷമാക്കിയത്. “നമ്മുടെ പെരുമാറ്റം നമ്മുടെ പരിസ്ഥിതിയിൽ പ്രതിഫലിക്കുന്നു” എന്ന ഈ വർഷത്തെ ഖത്തർ പരിസ്ഥിതി ദിന പ്രമേയത്തിൻ്റെ  പ്രാധാന്യം ഉൾക്കൊണ്ട് ഇളം തലമുറയിൽ പാരിസ്ഥിക അവബോധം ചെറുപ്പത്തിലേ വളർത്താൻ ഉതകുന്ന പ്രവർത്തമായിത് മാറി. പുതിയ തൈകൾ നട്ടും കളകൾ പറിച്ചും വിളവെടുപ്പ് നടത്തിയും കുട്ടികൾ  ഈ ദിനം വേറിട്ടൊരു അനുഭവമാക്കി. പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ കൃഷിപാഠങ്ങൾ  പരിശീലിക്കാനും നേരിട്ട്  മനസ്സിലാക്കാനും  കുട്ടികൾക്ക് ലഭിച്ച ഒരു വലിയ അവസരമായീ ദിനം. നാം കഴിക്കുന്ന ഭക്ഷണം എവിടെ നിന്ന് വരുന്നുവെന്നും അത് വിളയിക്കാൻ കർഷകൻ എത്രത്തോളം അധ്വാനിക്കുന്നുവെന്നും അവർ അനുഭവിച്ചറിഞ്ഞു.
കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ക്യൂ ഗെറ്റ്, എം ഇ എസ് ഇന്ത്യൻ സ്കൂളിൽ ജൈവിക രീതിയിൽ കൃഷി നടത്തി വരുന്നു. കഴിഞ്ഞ സീസണിൽ 300 കിലോഗ്രാമിൽ കൂടുതൽ വിളവെടുത്തിരുന്നു. ഈ സീസണിലെ വിളവെടുപ്പിൻ്റെ ഉത്ഘാടനവും ഖത്തർ പരിസ്ഥിതി ദിനത്തിൽ നടന്നു.
QGET പ്രസിഡണ്ട് സാലിഹുദ്ദീൻ കെ എം, ആഘോഷ പ്രവർത്തനങ്ങളുടെ മേൽനോട്ടം നിർവഹിച്ചു. QGET ൻ്റെ മുതിർന്ന അംഗങ്ങളായ മാത്യു ഫ്രാൻസിസ്, ജോൺ ഇ ജെ എന്നിവർ സന്നിഹിതരായ ചടങ്ങിൽ QGET ഭാരവാഹികളായ നിഷാബ്, ഷാഹിൽ, പ്രഫുൽ രാജ്, ഷബീബ് ഹസ്സൻ, നസീഫ് സനീൽ, മുൻ ഭാരവാഹികളായ ഗോപാൽ റാവു, അഖിൽ സി.കെ., ലക്ഷ്മി ശ്രീധരൻ, ഷഹ് ന ബീവാത്തു, ഡയസ് തോട്ടൻ, ഇർഷാദ് ഷാഫി, ഫസിൻ, ലൗബിൻ, സോണി പോൾ , സലിം എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
മറ്റു QGET പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ റോബിൻ ജോസ് നന്ദി പറഞ്ഞു.