Home » Blog » Kerala » കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ല; തീർത്ഥാടക സംഘത്തോടൊപ്പമെത്തിയ 25 കാരി പ്രസവിച്ചത് മാസം തികയാതെ, ഗർഭാവസ്ഥയിൽ തന്നെ കുട്ടി മരിച്ചു
4

കോഴിക്കോട്: മദർ ഓഫ് ഗോഡ് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ഗർഭാവസ്ഥയിൽ തന്നെ കുട്ടി മരിച്ചിരുന്നു. ആറ് ആഴ്ച വളർച്ചയെത്തിയതാണ് ഭ്രൂണം. കൊഴിഞ്ഞാംപാറ സ്വദേശിയായ 25 വയസുള്ള ഫ്രാങ്കോയാണ് മാസം തികയാതെ പ്രസവിച്ചത്. ഇവരെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. അലക്ഷ്യമായി ഭ്രൂണം ഉപേക്ഷിച്ചതിന് കേസെടുക്കും. നേരത്തെയും യുവതിയുടെ ഗർഭം അലസിയിരുന്നു. ഒന്നര വയസുള്ള കുട്ടിയുടെ അമ്മയായ യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

തീർത്ഥാടക സംഘത്തോടൊപ്പം ബന്ധുക്കളുമായാണ് യുവതി പള്ളിയിൽ എത്തിയത്. പള്ളി വളപ്പിൽ ആറ് മാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തിയതിൽ ദുരൂഹതയുണ്ടായിരുന്നു. തീർത്ഥാടക സംഘത്തിനൊപ്പം വാഹനത്തിലെത്തിയ യുവതിയുടെ മൊഴി ആദ്യം പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. പെട്ടെന്ന് പ്രസവവേദന വന്നെന്നും പേടിച്ചിട്ടാണ് ആൺകുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതെന്നുമാണ് മൊഴി. ഫ്രാങ്കോയുടെ കുടുംബ പശ്ചാത്തലം അടക്കം പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി.

തമിഴ്നാട് രജിസ്ട്രേഷനിലുള്ള തീര്‍ത്ഥാടക സംഘത്തിന്‍റെ ബസിനുള്ളിലാണ് യുവതി പ്രസവിച്ചത്. പള്ളിയുടെ സമീപം ബസ് നിര്‍ത്തുകയും കോമ്പൗണ്ടിൽ ഭ്രൂണം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭ്രൂണം ഉപേക്ഷിച്ചയാളെ പൊലീസ് കണ്ടെത്തിയത്. യുവതി വിവാഹിതയും ഒന്നരവയസുളള കുട്ടിയുടെ മതവുമാണെന്ന് പോലീസ് പറഞ്ഞു.