Home » Blog » Kerala » കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ വ്യവസായി കാരാട്ട് ഫൈസൽ പരാജയപ്പെട്ടു
Untitled-3-2-680x450

കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ വ്യവസായി കാരാട്ട് ഫൈസൽ പരാജയപ്പെട്ടു. കൊടുവള്ളി നഗരസഭയിലെ സൗത്ത് ഡിവിഷനിൽ ഇടത് സ്വതന്ത്രനായാണ് അദ്ദേഹം ഇത്തവണ മത്സരിച്ചത്. 142 വോട്ടിനാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി പി. പി. മൊയ്തീൻ കുട്ടി ഫൈസലിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചയാളാണ് കാരാട്ട് ഫൈസൽ. ആ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്ക് ഒറ്റ വോട്ട് പോലും ലഭിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത വ്യക്തിയെ സ്ഥാനാർത്ഥിയാക്കിയ നടപടി വലിയ വിവാദമായതോടെ, സംസ്ഥാന നേതൃത്വം ഇടപെട്ട് ആ തീരുമാനം പിൻവലിക്കുകയായിരുന്നു.