Home » Blog » Health » കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ
19

ബെംഗളൂരു: എല്ലാ കോളേജ് വിദ്യാർഥികളിലും എച്ച്.ഐ.വി സ്‌ക്രീനിങ്ങും കൗൺസിലിങ്ങും നടത്താൻ കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി.കർണാടകയിലെ യുവാക്കൾക്കിടയിൽ എച്ച്.ഐ.വി രോഗബാധിതരുടെ എണ്ണം ഗണ്യമായി വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്ത് എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ കർണാടകം മൂന്നാമതാണെന്ന് നാഷണൽ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കണക്കുകൾ പുറത്ത് വന്നിരുന്നു.

2.60 ലക്ഷം എച്ച്ഐവി ബാധിതർ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. 18 മുതൽ 35 വയസ്സുവരേയുള്ള യുവാക്കളിലാണ് രോഗബാധ അതിവേഗം പടരുന്നതെന്നാണ് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2023-24 വർഷത്തിൽ ഈ പ്രായപരിധിയിലുള്ള രോഗബാധിതരുടെ എണ്ണം 44,500 ആയിരുന്നത് 2025-26 ആയപ്പോഴേക്കും 66,600 ആയി ഉയർന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം, പരിശോധനകളുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നതിനും സ്വയം രോഗസാധ്യത വിലയിരുത്തുന്നതിനുമായി ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് സ്വന്തമായി വിവരങ്ങൾ നൽകി രോഗസാധ്യത അറിയാനും കൃത്യസമയത്ത് വൈദ്യസഹായം ഉറപ്പാക്കാനും ഈ ആപ്പ് വഴി സാധിക്കും.