6a57c8a5ebb467427b04b5c2d9e59e6e83781628255b6d611c9b9852a81c5c02.0

തൻ്റെ ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചു എന്നാരോപിച്ച് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച കേസിൽ സംഗീത മാന്ത്രികൻ ഇളയരാജയ്ക്ക് അനുകൂല ഉത്തരവ് ലഭിച്ചു. പ്രദീപ് രംഗനാഥൻ, മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ഡ്യൂഡ്’ എന്ന ചിത്രത്തിൻ്റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ ഇതോടെ ഇളയരാജയ്ക്ക് അനുമതിയായി.

അനുമതിയില്ലാതെ തൻ്റെ രണ്ട് ഗാനങ്ങളാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് ഇളയരാജ ഹർജിയിൽ ചൂണ്ടിക്കാട്ടി. അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ 1982-ലെ ‘സകലകലാവല്ലവൻ’ എന്ന ചിത്രത്തിലെ ‘ഇളമൈ ഇതോ ഇതോ’, ‘ഒത്ത രൂപ’ എന്നീ ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.

ഈ ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് നിർമ്മാതാക്കളെ വിലക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതേ നിർമ്മാണ കമ്പനി നിർമ്മിച്ച ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിനും സമാനമായ നിയമനടപടി നേരിടേണ്ടി വന്നിരുന്നു. അന്ന് ചിത്രത്തിൽ നിന്ന് ആ ഗാനം നീക്കം ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *