തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. മലപ്പുറം, തൃശൂർ ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് എട്ട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നിലവിലുള്ളത്.
കാസർകോട്, കോഴിക്കോട്, വയനാട്, കണ്ണൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ നേരത്തേ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് തുടരും. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം, നാളെ മുതൽ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. വരും ദിവസങ്ങളിൽ മഴയുടെ തീവ്രത ക്രമേണ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
