തിരുവനന്തപുരം: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമം മണ്ഡലത്തിൽ പോലും വിജയിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അതേസമയം പാലക്കാട് മണ്ഡലത്തിൽ ബിജെപിയെ ജയിപ്പിക്കാൻ സിപിഎമ്മുമായി രഹസ്യ ധാരണയുണ്ടെന്നും സതീശൻ ആരോപിച്ചു. ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തിയത് ഈ ധാരണയുടെ ഭാഗമാണെന്നും സതീശൻ പറഞ്ഞു. പകരമായി സംസ്ഥാനത്തെ പത്ത് സീറ്റുകളിൽ ബിജെപി സിപിഎമ്മിനെ സഹായിക്കുമെന്നും വി.ഡി. സതീശൻ ആരോപിച്ചു.
