പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കുന്ന വിദ്യാഭ്യാസമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ചപ്പാരപ്പടവ് പഞ്ചായത്തില്‍ പടപ്പേങ്ങാട് ഗവ. എല്‍.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മന്ത്രി. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണെന്നും വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഹൈടെക് ക്ലാസ് മുറികളും മികച്ച കെട്ടിടങ്ങളും ഒരുക്കി കുട്ടികള്‍ക്ക് സന്തോഷത്തോടെ പഠിക്കാനുള്ള ഒരു അന്തരീക്ഷം സര്‍ക്കാര്‍ സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരുകോടി രൂപ ചെലവഴിച്ച് 287.84 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നാല് ക്ലാസ് മുറികളും മുകള്‍ നിലയിലേക്ക് കയറാനുള്ള സ്റ്റെയര്‍ മുറിയും ഒരു ശുചിമുറിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. പടിപ്പുര, 170 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ എ.സി.പി വര്‍ക്ക്, 377.30 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ മുറ്റം ഇന്റര്‍ലോക്ക് തുടങ്ങിയവയും പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എം.വി. ഗോവിന്ദന് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. തലശ്ശേരി പി.ഡബ്ല്യു.ഡി ബില്‍ഡിംഗ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആശിഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി. രവീന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫസീല ഷംസീര്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.പി ഗോപി, പഞ്ചായത്തംഗങ്ങളായ എ.എന്‍ വിനോദ്, അഷറഫ് മടക്കാട്, തളിപ്പറമ്പ് നോര്‍ത്ത് എ.ഇ.ഒ കെ മനോജ്, എസ്.എം.സി ചെയര്മാന് എന്‍ മനോജ്, മദര്‍ പി.ടി.എ പ്രസിഡന്റ് ഷൈനി ഗിരീഷ്, പ്രധാനധ്യാപിക വി മിനി, ടോമി മൈക്കിള്‍, സണ്ണി പോത്താനാം തടത്തില്‍, അബ്ദുള്ള മാവിച്ചേരി, എം രാജേഷ്, ജോസ് മുടവനാട് എന്നിവര്‍ സംസാരിച്ചു.
