സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തിയ്യതികളിൽ നടക്കും. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഡിസംബർ 9നും രണ്ടാം ഘട്ടം ഡിസംബർ 11 നും നടക്കും. ഡിസംബർ 13 നാണ് വോട്ടെണ്ണൽ.
മട്ടന്നൂർ നഗരസഭയെ ഒഴിവാക്കിക്കൊണ്ട് 1,119 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് പിന്നീട് നടക്കുമെങ്കിലും അവിടെയും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
സംസ്ഥാനത്തൊട്ടാകെ ആകെ 33,746 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കുന്നത്. തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനായി 1,37,922 ബാലറ്റ് യൂണിറ്റുകളും 50,691 കൺട്രോൾ യൂണിറ്റുകളും ഒരുക്കിയിട്ടുണ്ട്
