കേരളത്തിലെ കിടപ്പുരോഗികൾക്ക് ഇനി കൂടുതൽ പരിചരണ സൗകര്യം!

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയും ‘കേരള കെയർ’ പാലിയേറ്റീവ് ശൃംഖലയും യാഥാർത്ഥ്യമാകുകയാണ്. നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷന്റെ ഭാഗമായ ഈ പദ്ധതിയിലൂടെ എല്ലാ കിടപ്പുരോഗികൾക്കും ശാസ്ത്രീയ പരിചരണമാണ് ഉറപ്പാക്കുന്നത്.

കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ രൂപീകരിച്ച ‘കേരള കെയർ’ ഗ്രിഡ്, പാലിയേറ്റീവ് കെയർ രംഗത്തുള്ള എല്ലാ സന്നദ്ധ സംഘടനകളെയും കൂട്ടായ്മകളെയും ഒരു കുടക്കീഴിലാക്കുന്നു. നിലവിൽ 1043 സ്ഥാപനങ്ങളും 7765 സന്നദ്ധപ്രവർത്തകരും ഇതിന്റെ ഭാഗമായിക്കഴിഞ്ഞു.

നിങ്ങൾക്കും ഈ വലിയ മാറ്റത്തിന്റെ ഭാഗമാകാം! ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും പ്രയാസങ്ങളനുഭവിക്കുന്ന രോഗികളെ പരിചരിക്കാൻ തയ്യാറാണെങ്കിൽ സന്നദ്ധസേന പോർട്ടൽ https://sannadhasena.kerala.gov.in/volunteerregistration വഴി രജിസ്റ്റർ ചെയ്യൂ.
ആവശ്യമായ പരിശീലനവും നൽകും. നമ്മുടെ സ്നേഹം ഒരു കൈത്താങ്ങാകട്ടെ!

More From Author

Leave a Reply

Your email address will not be published. Required fields are marked *