Home » Blog » kerala Max » കേരളത്തിന് 2000 കോടിയുടെ പുത്തൻ നിക്ഷേപം; പ്രഖ്യാപനവുമായി പ്രമുഖ കമ്പനി
p_rajeev

കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന് കരുത്തേകി ഇലക്ട്രോണിക്സ് ഡിസൈൻ, മാനുഫാക്ചറിങ്ങ് രംഗത്തെ പ്രമുഖരായ എസ്.എഫ്.ഒ ടെക്നോളജീസ് സംസ്ഥാനത്ത് 2000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന ‘ട്രേഡെക്‌സ് കേരള 2026’ മീറ്റിലാണ് ഈ വൻ നിക്ഷേപ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ ആയിരത്തോളം പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ഗ്യാസ് ആൻഡ് ഓയിൽ, എയ്‌റോസ്‌പേസ്, ഡിഫൻസ് തുടങ്ങിയ സുപ്രധാന മേഖലകൾക്കായി പ്രത്യേക യൂണിറ്റുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കേരളത്തിന്റെ മാറുന്ന വ്യാവസായിക മുഖത്തിന് ലഭിച്ച അംഗീകാരമായാണ് ഈ നിക്ഷേപത്തെ സർക്കാർ വിലയിരുത്തുന്നത്.