ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. പുതിയ വര്‍ധനവോടെ ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമായി ഉയരും. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
ജീവിതച്ചെലവ് വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ പണപ്പെരുപ്പ ആഘാതം പരിഹരിക്കുന്നതിനും വില വര്‍ധനവിനെ നേരിടാന്‍ സഹായിക്കുന്നതിനുമാണ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ക്ഷാമബത്ത നല്‍കുന്നത്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി വര്‍ഷത്തില്‍ രണ്ടുതവണയാണ് സാധാരണയായി ഡിഎ പരിഷ്‌കരണം ഏർപ്പെടുത്താറുള്ളത്.
എന്നാല്‍ ഇത്തവണ ഡിഎ പരിഷ്‌കരണം വൈകിയിരുന്നു. കേന്ദ്ര ജീവനക്കാര്‍ക്കുള്ള ഡിഎ അവസാനമായി പരിഷ്‌കരിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. 55 ശതമാനത്തില്‍ നിന്ന് 58 ശതമാനമായിട്ടാണ് അന്ന് ഉയര്‍ത്തിയത്. 2025 ജൂലൈ 1 മുതല്‍ ഇതിന് പ്രാബല്യവും നല്‍കിയിരുന്നു.
