Home » Blog » Kerala » കേന്ദ്രസര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചതിന് പിന്നാലെ രൂപയുടെ മൂല്യം ഉയര്‍ന്നു
കേന്ദ്രസര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചതിന് പിന്നാലെ രൂപയുടെ മൂല്യം ഉയര്‍ന്നു

ന്യൂഡല്‍ഹി: വിദേശനിക്ഷേപകര്‍ക്ക് നികുതിയിളവ് പ്രഖ്യാപിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ രൂപയുടെ മൂല്യമുയര്‍ന്നു. 50 പൈസയുടെ നേട്ടമാണ് രൂപക്കുണ്ടായത്. രൂപയുടെ മൂല്യം 95.245ലേക്കാണ് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം 95.74ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.

ലോകത്തെ ഏറ്റവും മോശം കറന്‍സിയായി രൂപ മാറിയിരുന്നു. ഈ വര്‍ഷം മാത്രം 6.07 ശതമാനത്തിന്റെ നഷ്ടം രൂപക്ക് നേരിട്ടിരുന്നു. ക്രൂഡോയില്‍ വില വര്‍ധനയാണ് രൂപയുടെ മൂല്യമിടിയുന്നതിനുള്ള പ്രധാനകാരണമായി മാറിയത്. ക്രൂഡോയില്‍ വില വര്‍ധനവ് മൂലം രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വര്‍ധിച്ചിരുന്നു.