Home » Blog » Kerala » ‘കെ ബി ഗണേഷ് കുമാർ എൻഎസ്എസിൽ നിന്ന് രാജിവെക്കണം’ ; പ്രമേയം അവതരിപ്പിച്ച് കൊട്ടാരക്കര താലൂക്ക് യൂണിയൻ
20

കൊല്ലം: കെ ബി ഗണേഷ് കുമാർ എൻഎസ്എസിൽ നിന്ന് രാജി വെക്കണമെന്ന് കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രമേയം. കൊട്ടാരക്കര എൻ.എസ്.എസ് താലൂക്ക് യൂണിയൻ പൊതുയോഗത്തിലാണ് ഗണേഷ് കുമാറിനെതിരെ പ്രമേയം അവതരിപ്പിച്ചത്.

കുലംകുത്തികളെ കൂട്ടുപിടിച്ച് സംഘടനയെ ഇല്ലാതാക്കാമെന്ന് ധരിക്കുന്നെങ്കിൽ ഗണേഷ് കുമാർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് പ്രമേയത്തിൽ പറയുന്നു. ഗണേഷ് കുമാർ എൻ എസ് എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായിട്ടാണ്. എൻഎസ്എസിൻറെ അമരത്തിരുന്ന ഗണേഷ്കുമാർ മറ്റൊരു മതത്തിൽ വിശ്വസിച്ചു. ആ മതത്തിൽ ആരാധന നടത്തി. സംസ്കാര ശൂന്യമായ കുടുംബ പശ്ചാത്തലത്തിന് ഉടമയാണ് ഗണേഷ് കുമാർ എന്നും പ്രമേയത്തിൽ വിമർശിക്കുന്നു.

പ്രസ്ഥാനത്തിൽ നിന്ന് സർവ്വതും നേടിയ കുടുംബമാണ് ബാലകൃഷ്ണപിള്ളയുടേത്. ജയിലിൽ കിടന്ന ബാലകൃഷ്ണപിള്ളയ്ക്ക് മതിയായ ആഹാരം പോലും നഷ്ടമായപ്പോൾ ആശ്വാസമായത് ജി സുകുമാരൻ നായരുടെ ഇടപെടലാണ്. മകൻ എന്ന് അവകാശപ്പെടുന്ന ഗണേഷ് കുമാർ എവിടെ ആയിരുന്നു? ജനങ്ങൾ ഗണേഷ് കുമാറിൻ്റെ പ്രവർത്തനം മനസിലാക്കിയതാണ് പത്തനാപുരത്തെ പരാജയത്തിന് കാരണമെന്നും പ്രമേയത്തിൽ പറയുന്നു.