Home » Blog » Cinema » കെ.എച്ച്.എൻ.എ കാനഡ-ഒന്റാറിയോ റീജിയണൽ വൈസ് പ്രസിഡന്റായി കവിത കെ. മേനോൻ
13

ഫ്ലോറിഡ്: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of North America (KHNA)**യുടെ കാനഡ-ഒന്റാറിയോ റീജിയണൽ വൈസ് പ്രസിഡന്റായി (RVP) കവിത കെ. മേനോനെ (കെ.കെ) നിയമിച്ചു. ഒന്റാറിയോ മേഖലയിലെ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതാണ് ആർ വി പി യുടെ  പ്രധാന ചുമതല.

പതിനഞ്ച് വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള കവിത കെ. മേനോൻ മീഡിയ, നിയമം, സാമൂഹിക സേവനം എന്നീ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമാണ്. Master of Social Work, Master of Laws (LLM) ബിരുദങ്ങളുള്ള രജിസ്റ്റേർഡ് സോഷ്യൽ വർക്കറായ കവിത , മാനസികാരോഗ്യ രംഗത്തും സജീവമായി പ്രവർത്തിച്ചുവരുന്നു. പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദങ്ങൾ, കുടുംബബന്ധങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകി കൗൺസിലിംഗും തെറാപ്പി സേവനങ്ങളും നൽകുന്നു.

സാമൂഹിക പ്രവർത്തനങ്ങൾക്കൊപ്പം മീഡിയയും ഇവന്റ് മാനേജ്മെന്റും ഉൾപ്പെടെയുള്ള മേഖലകളിലും കവിത സജീവമാണ്. Triyora Events എന്ന സ്ഥാപനത്തിന്റെ CEO ആയ അവർ, വിവിധ സാംസ്കാരിക പരിപാടികൾക്കും കോർപ്പറേറ്റ് ഇവന്റുകൾക്കും നേതൃത്വം നൽകുന്നു. കൂടാതെ Rousing Rhythm Entertainments-ന്റെ Executive Director of Marketing & PR ആയും RR Resonance Arts Foundation-ന്റെ പ്രസിഡന്റായും പ്രവർത്തിക്കുന്നു.

Canadian Hindu Chamber of Commerce-ന്റെ സ്ഥാപക ഡയറക്ടറായും India Press Club of North America-യുടെ Joint Treasurer ആയും പ്രവർത്തിക്കുന്ന കവിത, കാനഡയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ സജീവമായ സാമൂഹിക സാന്നിധ്യമാണ്. സമൂഹ ശാക്തീകരണത്തിലും സ്ത്രീ നേതൃത്വ വളർച്ചയിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു.

കവിത കെ. മേനോന്റെ നിയമനത്തെ സ്വാഗതം ചെയ്തുകൊണ്ട് KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു:
“സമൂഹസേവനവും നേതൃത്വവും ഒരുപോലെ മനോഹരമായി സമന്വയിപ്പിക്കുന്ന വ്യക്തിത്വമാണ് കവിത. മാനസികാരോഗ്യ രംഗത്തും മീഡിയ–സാമൂഹിക മേഖലകളിലും ഉള്ള  കവിതയുടെ  അനുഭവവും ദർശനവും കാനഡയിലെ KHNA പ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും ദിശാബോധവും നൽകും. യുവതലമുറയെ കൂടുതൽ സജീവമായി സംഘടനയോട് ചേർക്കാൻ പുതിയ  നേതൃത്വത്തിന് സാധിക്കുമെന്ന്  വിശ്വസിക്കുന്നു.”

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും , ഡയറക്ടർ ബോർഡും , ട്രസ്റ്റി ബോർഡ് അംഗങ്ങളും കവിത കെ. മേനോന് ആശംസകൾ നേർന്നു.