തൃശൂരിൻ്റെ നഗരക്കാഴ്ച്ചകൾ ആസ്വദിക്കുന്നതിനായും പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള സഞ്ചാരികൾക്കായും എത്തിച്ച കെ എസ് ആര്‍ ടി സി ഡബിൾ ഡെക്കർ ബസിൻ്റെ താക്കോൽ കൈമാറി. സ്വിച്ച് മൊബിലിറ്റി ഓട്ടോമോട്ടിവ് ലിമിറ്റഡിൻ്റെ സർവീസ് ഹെഡ് ധീരജ് വി പി, ഏരിയ മാനേജർ സനൂപ് സി എസ്, ടെറിട്ടറി മാനേജർമാരായ കാർത്തിക് എസ്, സുധീഷ് എസ് എന്നിവർ ചേർന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമറിന് കൈമാറിയാണ് താക്കോൽദാനം നിർവഹിച്ചത്.
തൃശ്ശൂർ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമ്മാണോദ്ഘാടനത്തിൻ്റെ ഭാഗമായി കെഎസ്ആർടിസി പരിസരത്ത് നടന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ്, കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ എന്നിവർ മുഖ്യാതിഥികളായി.
സ്വിച്ച് മൊബിലിറ്റി ഓട്ടോമോട്ടിവ് ലിമിറ്റഡാണ് കെഎസ്ആർടിസിക്ക് വേണ്ടി ഡബിൾ ഡക്കർ ബസ് നിർമ്മിച്ചത്.
തൃശ്ശൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കിരൺ ടി ആർ ഹിരൺ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കരോളിൻ ജോഷ്വ, കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പി എസ് പ്രമോജ് ശങ്കർ, തൃശ്ശൂർ ഡി ടി ഒ ടി എ ഉബൈദ്, സി ടി എം ബിടിസി കെഎസ്ആർടിസി ആർ ഉദയകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷൈജു ബഷീർ, ബേബി നെല്ലിക്കുഴി, പ്രീജു ആൻ്റണി, ഗോപിനാഥ് തെറ്റാട്ട്, ജെയ്സൺ മാണി, ട്രേഡ് യൂണിയൻ പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
