കൂടാളി ഗ്രാമപഞ്ചായത്തില്‍ ജലബജറ്റ് പ്രകാശനം ചെയ്തു

നവകേരളം കര്‍മ്മ പദ്ധതി രണ്ടാം ഭാഗത്തിന്റെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തില്‍ കൂടാളി ഗ്രാമപഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ജലബജറ്റ് ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ പ്രകാശനം  ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പരിധിയിലെ ജല ലഭ്യതയും വിനിയോഗിക്കുന്ന ജലവും കണക്കാക്കിയാണ് ജല ബജറ്റ് തയ്യാറാക്കിയത്. ഗാര്‍ഹികം, കൃഷി, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷം ആവശ്യമായ ജലത്തിന്റെ അളവും ലഭ്യമാകുന്ന വെള്ളത്തിന്റെ അളവും താരതമ്യം ചെയ്താണ് ജലബജറ്റ് തയ്യാറാക്കിയത്. കൂടാളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പത്മനാഭന്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ  എം വസന്ത, പി.സി ശ്രീകല, ഹരിത കേരളം മിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ ജയ പ്രകാശ് പന്തക്ക, കെ മോഹനന്‍ മാസ്റ്റര്‍, അസി. സെക്രട്ടറി കെ.വി ഷംന, കൃഷി ഓഫീസര്‍ പി.കെ ശ്രവ്യ എന്നിവര്‍ പങ്കെടുത്തു..

More From Author

Leave a Reply

Your email address will not be published. Required fields are marked *