Home » Blog » Business » കാർഷിക സെമിനാർ സംഘടിപ്പിച്ച് ഇസാഫ് കോ- ഓപ്പറേറ്റീവ്
27
തൃശൂർ: ലോക ജലദിനത്തോടനുബന്ധിച്ച് ഇസാഫ് കോ-ഓപ്പറേറ്റീവും തൃശ്ശൂർ ഫിഷ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും ചേർന്ന് കാർഷിക സെമിനാർ സംഘടിപ്പിച്ചു. വരൾച്ചയെ പ്രതിരോധിക്കുന്ന കൃഷിരീതികൾ, നൂതന ജലസേചന രീതികൾ എന്നീ വിഷയങ്ങളിലായിരുന്നു സെമിനാർ. ഇസാഫ് കോ- ഓപ്പറേറ്റീവ് ചെയർപേഴ്സണും കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടറുമായിരുന്ന സെലീന ജോർജ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഇസാഫ് ഫൗണ്ടേഷന്റെ സി​ബിബിഒ പ്രൊജക്റ്റ് സംസ്ഥാന കോർഡിനേറ്ററും കൃഷി വകുപ്പ് ജോയിന്റ്  ഡയറക്ടറുമായിരുന്ന റോയ് വി എസ്, കെെപ്പറമ്പ് കൃഷി ഓഫിസർ എം പ്രശാന്ത് എന്നിവർ സെമിനാർ നയിച്ചു.
തൃശൂർ ഫിഷ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ അച്യുതൻ പി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ സുമിത വിനു, ഷെെനി ജേക്കബ്, ഇസാഫ് കോ- ഓപ്പറേറ്റീവ് സിഇഒയും കൃഷി വകുപ്പ് മുൻ അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന ജോർജ് തോമസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബീന ജോർജ്, അസോസിയേറ്റ് വൈസ് പ്രസിഡന്റ് ഡോ. മാത്യു മത്തായി, ബിസിനസ് ഹെഡ് സാജൻ വർ​​​​ഗീസ്, കറുക കോൾ പടവ് കൺവീനർ ബ്ലസൻ കെ എഫ് എന്നിവർ സംസാരിച്ചു.