ലോകവിപണിയില്‍ കേരള കാഷ്യൂബ്രാന്‍ഡിങ് സാധ്യമാക്കണമെന്ന് വ്യവസായ, നിയമ, കശുവണ്ടി, കയര്‍ വകുപ്പ് മന്ത്രി പി രാജീവ്. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിച്ച കാഷ്യൂ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കമ്പോളങ്ങളില്‍ കേരളത്തിന്റെ ഉത്പ്പന്നങ്ങള്‍ക്കുള്ള സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. പരമ്പരാഗത തൊഴില്‍മേഖലകളുടെ പുനരുജ്ജീവനത്തിന് സര്‍ക്കാര്‍ മികച്ച ഇടപെടലുകളാണ് നടത്തുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യവ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യംനല്‍കുന്നത്. കശുവണ്ടിമേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാമ്പത്തികസഹായം ഉള്‍പ്പടെ അനുവദിച്ചു. സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍സാഹചര്യം ഒരുക്കുന്നതിന് അഞ്ച് കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഷെല്ലിങ് ആധുനികവത്കരണത്തിനും യന്ത്രവത്ക്കരണത്തിനും പ്രത്യേകം തുക വകയിരുത്തി. കശുവണ്ടി വ്യവസായമേഖലയിലെ പ്രശ്‌നങ്ങള്‍പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. തൊഴിലാളി-തൊഴില്‍ഉടമ ബന്ധം ഊഷ്മളമായി നിലനിര്‍ത്തണം. കാലാനുസൃതമാറ്റം പരമ്പരാഗത തൊഴില്‍ മേഖലയില്‍ അനിവാര്യമാണ്. തൊഴിലാളികളുടെ തൊഴില്‍ ലഭ്യത കുറയാതെയുള്ള ആധുനികവത്കരണം നടപ്പാക്കണം. തൊഴില്‍ അന്തരീക്ഷത്തിലും മാറ്റം ഉണ്ടാകണം. ഇതിനൊക്കെ നിര്‍ണായകമായ സംഭാവന നല്‍കാന്‍ കോണ്‍ക്ലേവിന് ആകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കശുവണ്ടി വ്യവസായമേഖല നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കാര്യക്ഷമമായി നടത്തുകയാണ് അധ്യക്ഷനായ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷത്തില്‍ 257 കോടിയുടെ വായ്പാസഹായം നല്‍കി. 100 കോടി രൂപ കേരള ബാങ്കില്‍ നിന്നും പ്രത്യേക ഗ്യാരന്റിയും ഉറപ്പാക്കി. 50 കോടി രൂപയുടെ ഒറ്റത്തവണ വായ്പയ്ക്കും ഗ്യാരന്റി നല്‍കി. കാഷ്യൂ പുനരുജ്ജീവനപദ്ധതിഇനത്തില്‍ 30 കോടി രൂപ ബഡ്ജറ്റില്‍ അനുവദിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനസാധ്യത കശുവണ്ടിമേഖലയുടെ കയറ്റുമതി, ഇറക്കുമതി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും മന്ത്രി പറഞ്ഞു.
കെ-സ്റ്റോര്‍വഴി കശുവണ്ടിഉല്‍പ്പന്നങ്ങളുടെ വിതരണംസാധ്യമാക്കുന്നതിന് വ്യവസായം-പൊതുവിതരണ വകുപ്പുകളുമായുള്ള ധാരണപത്രംപ്രഖ്യാപനം മന്ത്രിമാര്‍ നിര്‍വഹിച്ചു
