Home » Blog » Kerala » കാമുകി മഹികയുടെ മോശം ചിത്രമെടുത്തു; പാപ്പരാസികൾക്കെതിരെ പൊട്ടിത്തെറിച്ച് ഹാർദിക് പാണ്ഡ്യ
c15ff0779a441d46c46156e55ce5b892691f93a8293510bb9c1beba3dc592e17.0

കാമുകി മഹിക ശർമ്മയുടെ ചിത്രങ്ങൾ മോശം രീതിയിൽ പകര്‍ത്തിയ പാപ്പരാസികൾക്കെതിരെ തുറന്നടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ബാന്ദ്രയിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് മഹിക ഇറങ്ങിവരുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പാപ്പരാസികളുടെ അതിരുവിട്ട പ്രവർത്തിക്കെതിരെ രോഷം പ്രകടിപ്പിച്ച ഹാർദിക്, കുറച്ചെങ്കിലും മര്യാദ കാട്ടണമെന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആവശ്യപ്പെട്ടു.

“സെലിബ്രിറ്റിയെന്ന നിലയിൽ പൊതുവേദികളിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്ന് എനിക്കറിയാം, അത് ഞാൻ തിരഞ്ഞെടുത്ത ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ ഇന്ന് അതിരുവിട്ട ചിലത് സംഭവിച്ചു. ബാന്ദ്രയിലെ റെസ്റ്റോറന്റിൽ നിന്ന് മഹിക സ്റ്റെപ്പുകൾ ഇറങ്ങിവരുമ്പോൾ, ലോകത്തൊരു സ്ത്രീയും കാണാൻ ആഗ്രഹിക്കാത്ത ഒരു പ്രത്യേക ആംഗിളിൽ നിന്ന് പാപ്പരാസികൾ അവളുടെ ചിത്രം പകർത്താൻ ശ്രമിച്ചു,” ഹാർദിക് കുറിച്ചു.

 

ഇത് ഒരിക്കലും തലക്കെട്ടുകളെക്കുറിച്ചോ ക്ലിക്കുകളെക്കുറിച്ചോ അല്ല, ഇതൊരു സാമാന്യ മര്യാദയാണ്. സ്ത്രീകൾ അന്തസ്സും മാന്യതയും അർഹിക്കുന്നു. എല്ലാവർക്കും അവരുടേതായ അതിരുകളുണ്ട്. ദിവസവും കഠിനാധ്വാനം ചെയ്യുന്ന മാധ്യമ സുഹൃത്തുക്കളോടാണ് എനിക്കിനി പറയാനുള്ളത്. നിങ്ങളുടെ തിരക്കുകൾ എനിക്ക് മനസ്സിലാകും, ഞാൻ എപ്പോഴും സഹകരിക്കാറുമുണ്ട്. പക്ഷേ, കുറച്ചുകൂടി ജാഗ്രതയോടെ പെരുമാറണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്. എല്ലാം ഇങ്ങനെ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുക്കാനുള്ളതല്ല, എല്ലാ ആംഗിളുകളും പകർത്താനുള്ളതല്ല. കുറച്ചൊക്കെ മനുഷ്യത്വം കാത്തുസൂക്ഷിക്കാം. നന്ദി,” ഹാർദിക് പാണ്ഡ്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കി.