Home » Blog » kerala Max » ‘കാപട്യമേ നിന്റെ പേരോ പിണറായി’, ‘ബിജെപി ആട്ടിൻതോലിട്ട ചെന്നായ്ക്കൾ’; വി ഡി സതീശൻ
10

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘കാപട്യമേ നിന്റെ പേരോ പിണറായി’ എന്ന് ചോദിക്കേണ്ടി വരികയാണെന്നും വിഡി സതീശൻ പറഞ്ഞു. എസ്ഡിപിഐ, പിഡിപി, ആർഎസ്എസ് പിന്തുണകളെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

“എസ്ഡിപിഐ തീവ്രവാദ സംഘടനയെന്നാണ് പാർട്ടി കോൺഗ്രസിൽ വായിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ അവരുമായി കൂട്ടുചേർന്ന് മത്സരിക്കുകയാണ്. പാർട്ടി കോൺഗ്രസ് തീരുമാനത്തെപ്പോലും കാറ്റിൽപ്പറത്തികൊണ്ടാണ് പിണറായി നീങ്ങുന്നത്. ബിജെപി, ഈസ്റ്ററും ക്രിസ്തുമസും വരുമ്പോൾ കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകും. എന്നിട്ടിപ്പോൾ എഫ്‌സിആർഎ ഭേദഗതി ബിൽ വന്നു. ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് ബിജെപി. സിപിഐഎമ്മിന്റേയും ബിജെപിയുടെയും സംഘപരിവാറിന്റേയും മുഖം ഈ തെരഞ്ഞെടുപ്പിൽ പുറത്തുവരും.” – വിഡി സതീശൻ പറഞ്ഞു.

അതുപോലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവരുന്ന സർവ്വേകൾ തട്ടിക്കൂട്ട് ആണെന്നും വി ഡി സതീശൻ പറഞ്ഞു. “പെയ്ഡ് സർവ്വേകളാണ് ഭൂരിഭാഗവും. പാർലമെന്റ് തെരഞ്ഞെടുപ്പിലും അങ്ങനെയായിരുന്നു. വികെ ശ്രീകണ്ഠനും ഹൈബി ഈഡനും ഷാഫി പറമ്പിലും പരാജയപ്പെടുമെന്നായിരുന്നു സർവ്വേകൾ. യഥാർത്ഥ ജനവികാരം സർവ്വേകളിൽ പ്രതിഫലിക്കില്ല. നൂറിലധികം സീറ്റുമായി യുഡിഎഫ് തിരിച്ചുവരും. ജനവികാരം തിരിച്ചറിയാം.”