കോഴിക്കോട് മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരുക്ക്. കൽപ്പള്ളി ആയംകുളം സ്വദേശി ഉമ്മറിനാണ് പരുക്കേറ്റത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. മാവൂർ -കട്ടാങ്ങൽ റോഡിൽ കണിയാത്ത് വെച്ചാണ് അപകടം. സംഭവത്തിൽ ഉമ്മറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്.
