കാജോളും പൃഥ്വിരാജും പ്രധാന വേഷത്തിൽ; വില്ലനായി എത്തുന്നത് ഈ താരപുത്രനും

കാജോളും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ സര്‍സമീനിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. പ്രിത്വിരാജിന്റെയും കാജോളിന്റേയും ക്യാരക്ടറുകളെ പരിചയപ്പെടുത്തുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ ഒരു പട്ടാളക്കാരന്റെ വേഷത്തിലാണ് പ്രിത്വിരാജ് എത്തുന്നത്.’ജന്മനാടിന്റെ സുരക്ഷയേക്കാള്‍ വലുതായി ഒന്നുമില്ല’ എന്ന പൃഥ്വിരാജിന്റെ ഡയലോഗും വീഡിയോയിലുണ്ട്.

ചിത്രത്തിൽ വില്ലനായി എത്തുന്നത് സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാനാണ്. ഇബ്രാഹിമിന്റെ ലുക്കും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. നാദാനിയാന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറിയ ഇബ്രാഹിം അലി ഖാന്റെ വരാനിരിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റു നോക്കുന്നത്. കയോസ് ഇറാനി സംവിധാനം ചെയ്ത് ധര്‍മ്മ പ്രൊഡക്ഷന്‍സ് നിർമ്മിച്ചിരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നും വ്യക്തമാണ്. ജൂലൈ 25 നാണ് സിനിമ തിയറ്ററിലേക്ക് എത്തുക.

More From Author

Leave a Reply

Your email address will not be published. Required fields are marked *