Home » Blog » Kerala » കളങ്കാവലിലെ ആ സിഗരറ്റ് സീൻ മമ്മൂട്ടി കയ്യിൽ നിന്ന് ഇട്ടത്: വെളിപ്പെടുത്തി സംവിധയകൻ
fe054a5cca8019a87a0ea76e1fa85d8254ece3b2b6440c90ce9fe1945c670e8e.0

ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കളങ്കാവല്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യ ഷോയ്ക്ക് പിന്നാലേ തന്നെ ബോക്സ് ഓഫീസിലും വമ്പൻ നേട്ടമാണ് മമ്മൂട്ടി ചിത്രം സ്വന്തമാക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി സിഗരറ്റ് ചവച്ച് തുപ്പുന്ന സീനിനെ പറ്റി സംവിധയകൻ പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്. ആ സീൻ മമ്മൂട്ടി കയ്യിൽ നിന്ന് ഇട്ടതാണെന്നും സീൻ ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ജിതിൻ പറഞ്ഞു.

എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ രോമാഞ്ചം തന്ന ഒരു സീൻ ആണ് മമ്മൂക്ക സിഗരറ്റ് ചവച്ച് തുപ്പുന്ന സീൻ. ഷോട്ടിന്റെ വിഷ്വൽ ഡിസൈൻ എന്താണെന്ന് നേരത്തെ തന്നെ പറഞ്ഞു സെറ്റ് ചെയ്‌തിരുന്നു. മമ്മൂട്ടി എന്ന ആൾ എങ്ങനെയാണ് ഇന്ന് നമ്മൾ കാണുന്ന മമ്മൂട്ടി ആയി മാറി എന്നതിന്റെ ഒരു തെളിവ് കൂടി ആയിരുന്നു ആ സീൻ. ആ സീനിൽ കയ്യിൽ ഒരു സിഗരറ്റ് കാണും അത് സീൻ പോകുന്നതിന് അനുസരിച്ച് കളയണം എന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു. ഞാൻ കളയില്ല വേറെ ഒരു പരിപാടി ഉണ്ട് നീ കണ്ടോ എന്ന് എന്നോട് പറഞ്ഞു. എന്നിട്ടാണ് അദ്ദേഹം സിഗരറ്റ് ചവച്ച് തുപ്പുന്ന സീൻ ചെയ്യുന്നത്. മമ്മൂക്കയുടെ കയ്യിൽ നിന്ന് വന്ന സാധനം ആണത്. ആ ഷോട്ട് കഴിഞ്ഞപ്പോഴേക്കും എല്ലാവർക്കും രോമാഞ്ചമായിരുന്നു. അത് എടുത്ത് കഴിഞ്ഞ ഉടൻ സെറ്റ് മുഴുവൻ കയ്യടിച്ചു.

റിലീസായി രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള തലത്തിൽ ചിത്രത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്. ആദ്യ ദിനം ആഗോള തലത്തിൽ 15.66 കോടി നേടിയ സിനിമ രണ്ടാം ദിനം 15.43 കോടി നേടി. ഇതുവരെ കേരളത്തിൽ നിന്നും 9.94 കോടിയാണ് കളങ്കാവലിന്റെ കളക്ഷൻ. വരും ദിനങ്ങളിൽ സിനിമയുടെ കളക്ഷൻ ഇനിയും കൂടുമെന്നാണ് പ്രതീക്ഷ. ഓവർസീസിൽ നിന്ന് 18.75 കോടിയുംറസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 2.4 കോടിയുമാണ് ചിത്രത്തിന് ലഭിച്ചത്.