കല്ല്യാശ്ശേരി പഞ്ചായത്തില്‍ നവീകരിച്ച ഹാളുകള്‍ ഉദ്ഘാടനം ചെയ്തു

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കല്ല്യാശ്ശേരി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ എം വിജിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നല്‍കിയ എം.പി നാരായണന്‍ നമ്പ്യാര്‍, കെ പി ആര്‍, നായനാര്‍ തുടങ്ങിയ ജനകീയ നേതാക്കന്മാരെ സംഭാവന ചെയ്ത, ചരിത്രം ഉണര്‍ന്നിരിക്കുന്ന മണ്ണാണ് കല്യാശ്ശേരിയുടേതെന്ന് എംഎല്‍എ പറഞ്ഞു.

പഞ്ചായത്തിലെ എം പി നാരായണന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്‌നകുമാരി നിര്‍വ്വഹിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സ്പില്‍ ഓവര്‍ പ്രവൃത്തിയായി ഡി.പി.സി അംഗീകാരം ലഭിച്ച പദ്ധതി 77,42,911 രൂപക്കാണ് പൂര്‍ത്തീകരിച്ചത്.

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണന്‍ അധ്യക്ഷനായി. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.വി ഷൈലജ, കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മാണ ചുമതല വഹിച്ച സില്‍ക്ക് ഇന്‍ഡസ്ട്രി കേരള ലിമിറ്റഡ്, കൊച്ചിയില്‍ നടന്ന ദേശീയ ഡൗണ്‍ സിന്‍ഡ്രോം ഗെയിംസില്‍ 14-18 വയസ്സ് ബാറ്റ് മിന്റണില്‍ ഫസ്റ്റ് റണ്ണറപ്പായ പ്രണോയ് പയ്യനാട്ട് എന്നിവരെ എം എല്‍ എ ആദരിച്ചു. കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.വി ഷൈലജ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിര്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ പ്രീത, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി നിഷ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ മോഹനന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.വി ഭാനുമതി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി രവീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ പി സ്വപ്നകുമാരി, ഗ്രാമപഞ്ചായത്ത് വികസന സമിതി സെക്രട്ടറി കെ ലക്ഷ്മണന്‍, അസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സി പ്രദീപന്‍ മാസ്റ്റര്‍, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.ടി മൃദുല, പി ഗോവിന്ദന്‍, പി നാരായണന്‍, കൂനത്തറ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *