ഊരകം വില്ലേജില്‍ സ്വകാര്യ വ്യക്തി പുതുതായി ആരംഭിക്കുന്ന കരിങ്കല്‍ ക്വാറി പദ്ധതിയുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പൊതുതെളിവെടുപ്പ് മാര്‍ച്ച് 30ന് രാവിലെ 11ന് മലപ്പുറം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തിൽ നടക്കും. ഊരകം വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 37ല്‍ പ്പെട്ട വിവിധ സര്‍വ്വേ നമ്പറുകളിലായി (307/3, 307/5-7, 307/5, 307/5-4, 307/5-6, 307/5-2, 307/5-3, 256/1-1) 2.1232 ഹെക്ടര്‍ സ്ഥലത്താണ് ഖനന പദ്ധതി. പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തെളിവെടുപ്പില്‍ നേരിട്ട് അറിയിക്കാം.
