ഇന്ത്യൻ വിപണിയിൽ ഗെയിമിംഗ് സ്മാർട്ട്‌ഫോണുകളുടെ പ്രചാരം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ ഗെയിമുകൾക്ക് കരുത്തുറ്റ ഗ്രാഫിക്‌സ് ആവശ്യമുള്ളതിനാൽ, മികച്ച ഗെയിമിംഗ് പ്രകടനത്തിനായി നല്ല പ്രോസസ്സറും ഡിസ്പ്ലേയും അത്യാവശ്യമാണ്. ഈ പശ്ചാത്തലത്തിൽ, ഗെയിമുകൾക്ക് ഏറ്റവും അനുയോജ്യമായതും എന്നാൽ ബജറ്റിന് ഇണങ്ങിയതുമായ 5 സ്മാർട്ട്‌ഫോണുകൾ ഇവിടെ പരിചയപ്പെടാം.
മോട്ടോ ജി86 പവർ 5ജി
ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്കായി മോട്ടോറോള അവതരിപ്പിച്ച മോഡലാണ് മോട്ടോ ജി86 പവർ. മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമാണുള്ളത് (8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റും ലഭ്യമാണ്). 120 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ മികച്ച ദൃശ്യാനുഭവം നൽകും. 50 മെഗാപിക്‌സൽ + 8 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറയും 32 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുമാണ് ഇതിലുള്ളത്. കൂടാതെ, കൂടുതൽ നേരം ഗെയിം കളിക്കാൻ സഹായിക്കുന്ന 6,720 എംഎഎച്ച് ബാറ്ററിയും ഈ ഫോണിന്റെ സവിശേഷതയാണ്.
റിയൽമി പി3 5ജി
റിയൽമിയുടെ പി3 5ജി മോഡൽ ഗെയിമിംഗ് പ്രേമികൾക്കായി ശക്തമായ സവിശേഷതകളാണ് അവതരിപ്പിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 (4 നാനോമീറ്റർ) പ്രോസസ്സറിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ഉണ്ട്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 2,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.67 ഇഞ്ച് അമോലെഡ് (FHD+) ഡിസ്‌പ്ലേ മികച്ച ദൃശ്യാനുഭവം ഉറപ്പാക്കുന്നു. ക്യാമറയുടെ കാര്യത്തിൽ, 50 മെഗാപിക്‌സൽ + 2 മെഗാപിക്‌സൽ പിൻ ക്യാമറയും 16 മെഗാപിക്‌സൽ മുൻ ക്യാമറയുമാണുള്ളത്. 45 വാട്ട് ഫാസ്റ്റ് ചാർജിംഗുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. കൂടാതെ, ഐപി69 റേറ്റിംഗ് ഈ ഫോണിന് ജല-പൊടി സംരക്ഷണം നൽകുന്നു.
ഇൻഫിനിക്‌സ് നോട്ട് 50എസ് 5ജി+
മികച്ച ഗെയിമിംഗ് പ്രകടനം ലക്ഷ്യമിടുന്ന ഇൻഫിനിക്സ് നോട്ട് 50എസ് 5ജി+ പ്രവർത്തിക്കുന്നത് മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസ്സറിലാണ്. ഇതിന്റെ പ്രധാന ആകർഷണം 144 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് അമോലെഡ് (FHD+) കർവ്ഡ് ഡിസ്‌പ്ലേയാണ്. ഈ മോഡൽ 6 ജിബി/8 ജിബി റാം വേരിയന്റുകളിലും 128 ജിബി/256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലും ലഭ്യമാണ്. ക്യാമറയുടെ കാര്യത്തിൽ, 64-മെഗാപിക്‌സൽ + 2-മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറയും 13-മെഗാപിക്‌സൽ മുൻ ക്യാമറയുമാണുള്ളത്. ഈ സ്മാർട്ട്‌ഫോണിൽ 5,500 എംഎഎച്ച് ബാറ്ററിയും നൽകിയിരിക്കുന്നു.
ടെക്നോ പോവ കർവ് 5ജി
ടെക്നോയുടെ പോവ കർവ് 5ജി സ്മാർട്ട്‌ഫോൺ ഗെയിമിംഗ് ലക്ഷ്യമിടുന്ന ഉപയോക്താക്കൾക്കായി ശക്തമായ സവിശേഷതകളാണ് അവതരിപ്പിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് (4-നാനോമീറ്റർ) പ്രോസസ്സറിൽ പ്രവർത്തിക്കുന്ന ഈ ഫോണിന്റെ പ്രധാന ആകർഷണം 6.78 ഇഞ്ച് അമോലെഡ് കർവ്ഡ് 144 ഹെർട്‌സ് ഡിസ്‌പ്ലേയാണ്. 6 ജിബി/8 ജിബി റാം വേരിയന്റുകളിലും 128 ജിബി സ്റ്റോറേജിലുമാണ് ഈ മോഡൽ ലഭ്യമാകുന്നത്. ക്യാമറയുടെ കാര്യത്തിൽ, 64-മെഗാപിക്‌സൽ (ഐഎംഎക്‌സ്682) പിൻ ക്യാമറയും 13-മെഗാപിക്‌സൽ മുൻ ക്യാമറയുമുണ്ട്. ഇതിന് കരുത്ത് പകരാനായി 5,500 എംഎഎച്ച് ബാറ്ററിയും നൽകിയിരിക്കുന്നു.
ഐക്യൂ സ്സെഡ്10എക്‌സ് 5ജി
ഗെയിമിംഗ് സ്മാർട്ട്‌ഫോൺ ശ്രേണിയിലെ മറ്റൊരു മോഡലാണ് ഐക്യൂ സ്സെഡ്10എക്‌സ് 5ജി. മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസ്സറിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 6.72 ഇഞ്ച് എഫ്‌എച്ച്‌ഡി+ (1080×2408) ഡിസ്‌പ്ലേയാണുള്ളത്, ഇത് 120 ഹെർട്‌സ് റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു. 6 ജിബി/8 ജിബി റാമിലും 128 ജിബി/256 ജിബി സ്റ്റോറേജിലും ഈ മോഡൽ ലഭ്യമാണ്. ക്യാമറയുടെ കാര്യത്തിൽ, 50 മെഗാപിക്‌സൽ + 2 മെഗാപിക്‌സൽ പിൻ ക്യാമറയും 8 മെഗാപിക്‌സൽ മുൻ ക്യാമറയുമാണ് ഇതിലുള്ളത്. കൂടുതൽ നേരം ഉപയോഗിക്കാനായി 6,500 എംഎഎച്ച് ബാറ്ററിയും ഈ ഫോണിൽ നൽകിയിരിക്കുന്നു.
