Home » Blog » Kerala » കഫെ കുടുംബശ്രീ ഫുഡ് ഫെസ്റ്റ്: 12 ലക്ഷത്തിന്റെ വിറ്റുവരവ്
images - 2026-02-20T172228.372

പള്ളിക്കുന്ന് പെരുനാളിനോടനുബന്ധിച്ച് ഫെബ്രുവരി രണ്ട് മുതല്‍ 18 വരെ സംഘടിപ്പിച്ച കഫെ കുടുംബശ്രീ ഫുഡ് ഫെസ്റ്റില്‍ 12 ലക്ഷം രൂപയുടെ വിറ്റുവരവ്. സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ മേഖലയില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതോടൊപ്പം കുടുംബശ്രീ ഉത്പന്നങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ക്ക് മികച്ച വിപണിയും ജനസ്വീകാര്യതയും മേള ഒരുക്കി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവിധ യൂണിറ്റുകള്‍ പങ്കെടുത്ത ഫുഡ് ഫെസ്റ്റില്‍ ബിച്ചൂസ് കാറ്ററിങ്, ബിസ്മി കാറ്ററിങ്, ഉദയം, മാ കെയര്‍ പനമരം, മേരി മാതാ, ജ്യൂസ് കോര്‍ണര്‍ യൂണിറ്റുകളാണ് മേളയില്‍ രുചിവൈവിധ്യമൊരുക്കിയത്. നാടന്‍ ഭക്ഷണങ്ങള്‍, മലബാര്‍ സ്‌പെഷ്യലുകള്‍, ബിരിയാണി, ചൈനീസ് വിഭവങ്ങള്‍, സ്‌നാക്കുകള്‍, ജ്യൂസുകള്‍ തുടങ്ങിയവ വലിയ സ്വീകാര്യത നേടി. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മേള സാമ്പത്തികമായി ഗുണകരമായതോടൊപ്പം ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് മികച്ച വരുമാന മാര്‍ഗമായി. ഭക്ഷണത്തിന്റെ ഗുണമേന്മ, രുചി എന്നിവ ഉറപ്പാക്കി.