കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ കേരള കോൺഗ്രസ് എമ്മില്‍ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ മുറുകുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കണോ എന്ന ചര്‍ച്ചകള്‍ക്കിടെ നിഷ ജോസ് കെ മാണിയുടെ പേരും ഉയര്‍ന്ന് വരുകയാണ്. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ കടുത്തുരുത്തിയിൽ മത്സരിപ്പിക്കാനാണ് മാണി ഗ്രൂപ്പിൽ ആലോചന നടക്കുന്നത്. കടുത്തുരുത്തിയിൽ പ്രാദേശിക നേതാക്കൾക്കിടയിലെ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് നിഷയുടെ പേര് കൂടി പരിഗണിക്കുന്നത്. നിഷ മത്സരിച്ചാൽ തർക്കം ഒഴിവാക്കാൻ ആകുമെന്നാണ് വിലയിരുത്തൽ.
പെരുമ്പാവൂരിൽ കോൺഗ്രസുമായി പിണങ്ങി നിൽക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി ബേസിൽ പോളിന് തന്നെയാണ് മുൻഗണന. ചാലക്കുടിയിൽ വീണ്ടും ഡെന്നിസ് ആൻ്റണി മത്സരിച്ചേക്കും. തൊടുപുഴയിൽ പി ജെ ജോസഫിനെതിരെ യൂത്ത് ഫ്രണ്ട് നേതാവ് സിറിയക് ചാഴികാടനാണ് മുൻഗണന.
