Home » Blog » Kerala » ഔദ്യോ​ഗിക ലെറ്റർ പാഡിൽ വോട്ട് അഭ്യർത്ഥിച്ച് വോട്ടർമാർക്ക് കത്ത്; മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പരാതി
1

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി. ശിവൻകുട്ടിക്കെതിരെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് പരാതി . വോട്ടർമാരുടെ പിന്തുണയും സഹായവും അഭ്യർഥിച്ച് മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡിലുള്ള കത്തുകൾ മണ്ഡലത്തിലെ വീടുകൾ തോറും വിതരണം ചെയ്തതായാണ് ആരോപണം. നേമം മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻചാർജ് അഡ്വ. പ്രകാശ് ആർ.സി. മണ്ഡലം വരണാധികാരിക്കാണ് പരാതി സമർപ്പിച്ചത്.

അതേസമയം, പരാതിയിൽ പറയുന്ന പോലെ സംസ്ഥാന ചിഹ്നം ഉൾപ്പെട്ട ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ചിട്ടില്ലെന്ന് വി. ശിവൻകുട്ടി വിശദീകരിച്ചു. മാർച്ച് 15-നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതെന്നും, അതിന് മുമ്പ് മാർച്ച് 6-ന് മണ്ഡലത്തിലെ പ്രധാന വ്യക്തികൾക്ക് ഭാവി പ്രവർത്തനങ്ങൾക്ക് പിന്തുണ അഭ്യർഥിച്ച് കത്തയച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.