skoda-superb-680x450.jpg

ചെക്ക് വാഹന നിർമ്മാതാക്കളായ സ്‌കോഡയുടെ പ്രീമിയം സെഡാൻ മോഡലായ സ്‌കോഡ സൂപ്പർബ് ഒരു ഫുൾ ടാങ്ക് ഡീസൽ ഉപയോഗിച്ച് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ചതിനുള്ള ഗിന്നസ് ലോക റെക്കോർഡ് കരസ്ഥമാക്കി. ഒരു തവണ ഇന്ധനം നിറച്ച് ഈ വാഹനം സഞ്ചരിച്ചത് കൃത്യം 2831 കിലോമീറ്ററാണ്. നിലവിൽ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചെങ്കിലും വിദേശ രാജ്യങ്ങളിൽ സൂപ്പർബ് ഇപ്പോഴും സ്‌കോഡയുടെ പ്രധാന മോഡലാണ്.

നേട്ടത്തിന് പിന്നിൽ

സ്‌കോഡ നിരത്തുകളിൽ എത്തിക്കുന്ന സാധാരണ ഡീസൽ എഞ്ചിൻ സൂപ്പർബ് ഉപയോഗിച്ചാണ് ഈ അവിശ്വസനീയ നേട്ടം സ്വന്തമാക്കിയത്. 2025-ലെ യൂറോപ്യൻ റാലി ചാമ്പ്യൻഷിപ്പ് ജേതാവായ മിക്കോ മാർസിക്കി ആയിരുന്നു റെക്കോർഡ് യാത്രയ്ക്ക് നേതൃത്വം നൽകിയത്. പോളണ്ടിലെ ലോഡ്‌സിൽ നിന്ന് ആരംഭിച്ച യാത്ര ജർമ്മനി, പാരീസ്, നെതർലാൻഡ്‌സ്, ബെൽജിയം, ജർമ്മനി എന്നിവിടങ്ങളിലൂടെ കടന്നുപോയി തിരികെ പോളണ്ടിലാണ് അവസാനിച്ചത്

അസാധാരണ മൈലേജ്

. സൂപ്പർബിന്റെ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 66 ലിറ്ററാണ്.

. ഈ യാത്രയിൽ 100 കിലോമീറ്റർ ഓടാൻ വെറും 2.61 ലിറ്റർ ഡീസൽ മാത്രമാണ് ചിലവായത്.

. ഇത് ഒരു ലിറ്റർ ഡീസലിൽ ഏകദേശം 38 കിലോമീറ്റർ മൈലേജിന് തുല്യമാണ്.

. കമ്പനി ഈ വാഹനത്തിന് ഉറപ്പുനൽകുന്ന മൈലേജ് (100 കി.മീ ഓടാൻ 4.8 ലിറ്റർ) 20 കിലോമീറ്റർ മാത്രമായിരിക്കെയാണ് മിക്കോ മാർസിക്കി ഈ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഡ്രൈവിംഗ് മികവിലൂടെയാണ് ഈ റെക്കോർഡ് സാധ്യമായത്.

Leave a Reply

Your email address will not be published. Required fields are marked *