Home » Blog » Kerala » ഒമാനിലെ സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം; ഒരാൾക്ക് പരിക്ക്
9

ദമാം: ഒമാനിലെ സലാല തുറമുഖത്തിന് നേരെ രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണമുണ്ടായതായി സുരക്ഷാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. തുറമുഖത്തെ തൊഴിലാളികളിൽ ഒരാൾക്ക് നിസ്സാര പരുക്കേറ്റു. തുറമുഖത്തെ ക്രെയിനിന് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഒമാൻ ഭരണകൂടം വ്യക്തമാക്കി.

അബുദാബിയിലെ കെസാദ് വ്യവസായ മേഖലയ്ക്ക് സമീപം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടിടത്ത് വൻ തീപിടിത്തം. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർത്തുവെങ്കിലും അവയുടെ അവശിഷ്ടങ്ങൾ പതിച്ചാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലവിൽ സിവിൽ ഡിഫൻസ് വിഭാഗം തീ പൂർണമായും അണച്ചതായും മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അധികൃതർ അറിയിച്ചു.

മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്കരണപ്ലാന്റിൽ ഇസ്രയേൽ ബോംബിട്ടു. ആളപായമോ, ആണവവികിരണ ഭീഷണിയോ ഇല്ലെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ തിരിച്ചടിയായി യുഎസിന്റെയും ഇസ്രയേലിന്റെയും വ്യവസായകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി. യുഎസ്–ഇസ്രയേൽ പക്ഷ രാജ്യങ്ങളിലെ തുറമുഖങ്ങളിൽനിന്നോ തിരിച്ചോ ഉള്ള കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിടില്ലെന്ന് ഇറാൻ സേനാവിഭാഗമായ റവലൂഷനറി ഗാർഡ് (ഐആർജിസി) പ്രഖ്യാപിച്ചു.