Virat_Kohli-Rohit_Sharma.jpg

സ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഏകദിന സെറ്റപ്പിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. പെർത്തിലെ പരിശീലന സെഷനുകളിൽ ഇരുവരും പങ്കെടുത്തതിൻ്റെ ആദ്യത്തെ ഔദ്യോഗിക ദൃശ്യങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഒക്ടോബർ 17 ന് പുറത്തുവിട്ടു. മാസങ്ങൾക്കുശേഷം ഏകദിനത്തിനായി കോഹ്‌ലിയും രോഹിത്തും ഒരുമിച്ചെത്തിയതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് വൈറലായത്.

2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യൻ ടീമിനൊപ്പമുള്ള കോഹ്‌ലിയുടെയും രോഹിത്തിന്റെയും ആദ്യ നെറ്റ് സെഷനായിരുന്നു ഇത്. ഇരുവരും ഫീൽഡിലേക്ക് നടന്നു കയറുന്നതും, നെറ്റ്‌സ് അടിക്കുന്നതും, ഫീൽഡിംഗ് പരിശീലനം നടത്തുന്നതും, ആരാധകരുമായി ഇടപഴകി ഓട്ടോഗ്രാഫുകൾ നൽകുന്നതും വീഡിയോയിൽ കാണാം. ഈ വർഷം ആദ്യം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും 2024 മധ്യത്തിൽ ടി20 ക്രിക്കറ്റിൽ നിന്നും ഇരുവരും വിരമിച്ചത് വലിയ വാർത്തയായിരുന്നു

ഇരുവരും മാസങ്ങളായി മത്സര ക്രിക്കറ്റിൽ കളിച്ചിട്ടില്ലാത്തതിനാൽ ഫോമിൽ നേരിയ അസ്വസ്ഥതകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കോഹ്‌ലി ഏകദേശം 40 മിനിറ്റോളം ബാറ്റ് ചെയ്തു. അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, പ്രാദേശിക ബൗളർമാർ എന്നിവരുൾപ്പെട്ട സംഘത്തെ അദ്ദേഹം നേരിട്ടു. ബാറ്റിംഗിലെ വെല്ലുവിളികൾക്കിടയിലും കോഹ്‌ലി ശാന്തനും ഒഴുക്കുമുള്ളവനായി കാണപ്പെട്ടു. മികച്ച ടൈമിംഗ് നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

തൊട്ടടുത്ത നെറ്റിലായിരുന്നു രോഹിത്തിൻ്റെ പരിശീലനം. പരിശീലനം തുടങ്ങിയപ്പോൾ രോഹിത്തിൻ്റെ സമയക്രമവും ചലനവും അൽപ്പം Rusty ആയിരുന്നു എങ്കിലും, സെഷൻ പുരോഗമിക്കുമ്പോൾ അദ്ദേഹം സ്ഥിരത വീണ്ടെടുത്തു. നിരവധി ശക്തമായ ഷോട്ടുകളോടെയാണ് അദ്ദേഹം സെഷൻ അവസാനിപ്പിച്ചത്.

2027 ലെ ലോകകപ്പ് ലക്ഷ്യമിട്ട് പകരക്കാരെ കണ്ടെത്താനുള്ള സാധ്യത ബിസിസിഐ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ, ഈ പരമ്പര ഇരുവർക്കും നിർണായകമാണ്.

ഈ ടൂറിലെ ഏറ്റവും വേഗതയേറിയ പിച്ചുകളിലൊന്നായ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഒരു മില്ലിസെക്കൻഡിൻ്റെ വേഗതക്കുറവ് പോലും ഇവിടെ ബാറ്റിംഗിനെ ബാധിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *