Home » Blog » Kerala » എൽ.പി.ജി വിതരണത്തിൽ പ്രതിസന്ധിയില്ല: സിവിൽ സപ്ലൈസ് കമ്മീഷണർ
images - 2026-03-30T172220.405

സംസ്ഥാനത്ത് ഗാർഹിക എൽ.പി.ജി., പെട്രോൾ/ ഡീസൽ എന്നിവയുടെ വിതരണത്തിൽ യാതൊരു പ്രതിസന്ധിയും നിലവിലില്ലെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. കൊമേഴ്സ്യൽ എൽ.പി.ജി. വിതരണവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്നതല്ലാതെ എൽ.പി.ജി. വിതരണത്തിൽ തടസ്സങ്ങൾ ഒന്നും ഇല്ല.

 

മാർച്ച് 29 ലെ സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സെമി-എസ്സൻഷ്യൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ഫാർമസ്യൂട്ടിക്കൽ റെയിൽവേ കാറ്ററിങ് അടക്കമുള്ള സ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യകതയുടെ 100 ശതമാനം ആയി എൽ.പി.ജി. വിതരണം വർധിപ്പിച്ചും, ഹോട്ടൽ, റസ്റ്റോറന്റ്, ഇൻഡസ്ട്രിയൽ ബേസ്ഡ് സർവീസുകളിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് അവരുടെ ആകെ ആവശ്യകതയുടെ 62 ശതമാനം എൽ.പി.ജി. വിതരണം നടത്തുവാനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

 

സംസ്ഥാനത്തിന്റെ ആകെ ശരാശരി എൽ.പി.ജി. ഉപഭോഗം 753.01 MT ആയിരുന്നു, നിലവിൽ 496.99 MT (ആകെ ആവശ്യകതയുടെ 66 ശതമാനം) വിതരണം നടത്തുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ അറിയിക്കുന്നതിന് എല്ലാ താലൂക്കിലും എൽ.പി.ജി. കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. അതാത് താലൂക്ക് പരിധിയിൽ വരുന്ന പരാതികൾ ബന്ധപ്പെട്ട താലൂക്ക് കൺട്രോൾ റൂമുകളിൽ അറിയിക്കേണ്ടതാണ്. അതാത് ജില്ലാ കേന്ദ്രങ്ങളിലും എൽ.പി.ജി. കൺട്രോൾ റൂം പ്രവർത്തിച്ചു വരികയാണ്. താലൂക്ക് കൺട്രോൾ റൂമിൽ അറിയിച്ചിട്ട് നടപടി തൃപ്തികരമല്ല എങ്കിൽ ബന്ധപ്പെട്ട ജില്ലാ കൺട്രോൾ റൂമുകളിൽ പരാതി നൽകാവുന്നതാണ്.

 

താലൂക്ക്/ ജില്ലാതല കൺട്രോൾ റൂമുകളുടെ ഫോൺ നമ്പറുകൾ പൊതുവിതരണ ഉപഭോക്തകാര്യ വകുപ്പിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മിഡിയ പേജുകളിൽ ലഭ്യമാണ്.

 

ഇതിനുപുറമേ എൽ.പി.ജി. വിതരണം, പെട്രോൾ/ ഡിസൽ വിതരണം, പൈപ്പ് ലൈൻ ഗ്യാസ് കണക്ഷൻ എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ അവലോകനം നടത്തുന്നതിനും, നിർദ്ദേശങ്ങൾ നൽകുന്നതിനും ആയി സർക്കാർതലത്തിൽ സെക്രട്ടേറിയറ്റിൽ ഒരു War Room പ്രവർത്തിച്ചു വരികയാണ്. വിവിധ തലത്തിലുള്ള കൺട്രോൾ റൂമുകളിൽ പരാതി അറിയിച്ചും യഥാവിധി പരിഹാരമാകാത്ത കേസുകൾ അടക്കം സംസ്ഥാന വാർ റൂമിൽ അറിയിച്ചാൽ അത്തരം പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു. സംസ്ഥാന വാർ റൂം ടോൾഫ്രീ നമ്പർ: 18004250290 ഇ-മെയിൽ: 24x7lpgwarroom@gmail.com.