രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിനിടെ എസ്ഐആർ നടത്തിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്. ഇന്ന് എസ്ഐആറിന്റെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള പരിശീലന പരിപാടി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിലെ ബൂത്ത് ലെവൽ ഓഫീസർമാർക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.