Home » Blog » Kerala » എല്ലാ മനുഷ്യരെയും ഭൂമിയുടെ അവകാശികളാക്കി മാറ്റുന്ന ദൗത്യമാണ് സർക്കാർ ഏറ്റെടുത്തത്: മന്ത്രി കെ രാജൻ
K.Rajan

 

പഴവീട് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണോദ്‌ഘാടനം നിർവഹിച്ചു

 

കേരളത്തിലെ എല്ലാ മനുഷ്യരെയും ഭൂമിയുടെ അവകാശികളാക്കി മാറ്റുക എന്ന ദൗത്യമാണ് സർക്കാർ ഏറ്റെടുത്തതെന്ന് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പഴവീട് സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ റീസർവെയിലൂടെ 10 ലക്ഷത്തിലധികം ഹെക്ടർ ഭൂമി അളന്നു തിട്ടപ്പെടുത്തുവാൻ സാധിച്ചെന്നും ഭൂമിയുടെ വ്യവഹാരത്തിൽ അഴിമതിയും കച്ചവടവും നടക്കാത്ത തരത്തിൽ ഇന്റഗ്രേറ്റഡ് പോർട്ടലിലേക്ക് മാറാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു. പാതിരപ്പള്ളി, വെളിയനാട്, നൂറനാട്, പെരിങ്ങാല സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്‌ഘാടനവും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു.

പഴവീട് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടിയിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ജ്യോതിമോൾ, നഗരസഭാഗംങ്ങളായ ജി ശ്രീജിത്ത്, ഒ പി ഷാജി, ദീപ്തി ഉണ്ണികൃഷ്ണൻ, സൗമ്യ രാജ്, ആർ പ്രേമ, എഡിഎം ആശാ സി എബ്രഹാം, അമ്പലപ്പുഴ തഹസിൽദാർ എസ് അൻവർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.