എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിൽ നവീകരിച്ച ഒ.പി ബ്ലോക്ക് തുറന്നു

എറണാകുളം ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച് ജില്ലാ ഹോമിയോ ആശുപത്രിയിൽ നവീകരിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു.

ഹോമിയോപ്പതി ചികിത്സയിലേക്ക് ധാരാളം ആളുകൾ കടന്നുവരുന്നുണ്ട്. എല്ലാത്തരം ചികിത്സകളും ഹോമിയോപ്പതിയിൽ സാധ്യമാണ്. ഇത് ഹോമിയോപ്പതിയെ ഏറെ ജനകീയമാക്കുന്നു, അദ്ദേഹം പറഞ്ഞു.

ആരോഗ്യമേഖലയ്ക്കായി കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്ന എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.

ടി.ജെ വിനോദ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൽസി ജോർജ്, 1 ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.ജെ ജോമി, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ആശ സനിൽ, മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, ഷൈമി വർഗീസ്, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി പി.എം ഷെഫീക്ക്, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. മേഴ്‌സി ഗോൺസാൽവസ്, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.വി.പി ജയകൃഷ്ണൻ, ഡോ. കവിതാ മാത്യു, ബിജു ചൂളക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 21 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. എസ്.ശ്രീവിദ്യക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.

More From Author

Leave a Reply

Your email address will not be published. Required fields are marked *