Home » Blog » Kerala » ​’എന്റെ ശക്തിയും പിന്തുണയും ചേട്ടനാണ്’; പ്രണവ് മോഹൻലാലിനെക്കുറിച്ച് വിസ്മയ
images (26)

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെക്കുന്ന മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ തന്റെ സഹോദരൻ പ്രണവ് മോഹൻലാലിനെക്കുറിച്ച് മനസ് തുറക്കുന്നു. ഒരു അഭിമുഖത്തിലാണ് ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ചേട്ടൻ നൽകുന്ന പിന്തുണയെക്കുറിച്ച് വിസ്മയ വ്യക്തമാക്കിയത്.

 

താൻ എഴുതിയ കവിതകൾ പുസ്തകമാക്കാൻ പ്രചോദനമായത് പ്രണവാണെന്നും സിനിമയിലേക്ക് ഇറങ്ങുമ്പോൾ ‘പോയി അടിച്ചു പൊളിക്ക്’ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും വിസ്മയ പറയുന്നു. ജീവിതത്തിൽ എന്ത് ആവശ്യത്തിനും താൻ ആദ്യം ഉപദേശത്തിനായി സമീപിക്കുന്നത് പ്രണവിനെയാണെന്നും തങ്ങൾ തമ്മിൽ ഇടയ്ക്ക് ചെറിയ വഴക്കുകൾ ഉണ്ടാകാറുണ്ടെങ്കിലും അത് പെട്ടെന്ന് തന്നെ സാധാരണ നിലയിലാകാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

 

അഭിനയത്തിന് പുറമെ കവിതാരചന, മാർഷ്യൽ ആർട്സ്, ചിത്രകല എന്നിവയിലും കഴിവ് തെളിയിച്ചിട്ടുള്ള വിസ്മയയുടെ വിശേഷങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും വലിയ രീതിയിൽ തരംഗമായിരിക്കുകയാണ്. ‘തുടക്കം’ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുന്ന ആരാധകരും ആവേശത്തിലാണ്.