ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ വെളിപ്പെടുത്തലുമായി നടി ഖുഷി മുഖർജി രംഗത്ത്. മുൻപ് സൂര്യകുമാർ തനിക്ക് നിരന്തരം സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ തമ്മിൽ യാതൊരു ബന്ധവുമില്ലെന്നുമാണ് താരം ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. തന്റെ പിന്നാലെ നിരവധി ക്രിക്കറ്റ് താരങ്ങൾ ഉണ്ടെങ്കിലും ആരെയും ഡേറ്റ് ചെയ്യാൻ തനിക്ക് താല്പര്യമില്ലെന്നും ഇത്തരം ഗോസിപ്പുകളിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഖുഷി വ്യക്തമാക്കി. നിലവിൽ ഇത്തരം ബന്ധങ്ങളിൽ നിന്ന് താൻ വിട്ടുനിൽക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, ഈ ആരോപണങ്ങളോട് പ്രതികരിക്കാതെ തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് സൂര്യകുമാർ യാദവ്. അദ്ദേഹം ഭാര്യ ദേവിഷ ഷെട്ടിയോടൊപ്പം ആന്ധ്രാപ്രദേശിലെ തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര 3-1ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ. 2026 ജനുവരിയിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലും സൂര്യകുമാർ തന്നെയാകും ഇന്ത്യയെ നയിക്കുക. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഒരുക്കമായിട്ടാണ് ഈ പരമ്പരയെ ടീം ഇന്ത്യ കാണുന്നത്.
