എട്ടു വർഷത്തെ ഇടവേള വീണ്ടും ആ സംവിധായകനൊപ്പം; മുരളി ഗോപി സിനിമയുടെ പേര് പ്രഖ്യാപിച്ചു

മുരളി ഗോപി രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ‘അനന്തന്‍ കാട്’ എന്നാണ് ചിത്രത്തിന്‍റെ പേര്. ടിയാന്‍ അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകന്‍ ജിയെന്‍ കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്. ടിയാന്‍റെ രചനയും മുരളി ഗോപി ആയിരുന്നു നിർവഹിച്ചത്. ടിയാന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രവുമാണ് അനന്തന്‍ കാട്. ഒന്നര മിനിറ്റോളം നീളമുള്ള ടൈറ്റില്‍ ടീസറിനൊപ്പമാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ആര്യയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നതിനൊപ്പം മുരളി ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി കോളേജ്‌ ഡെയ്സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ആളാണ് ജിയെന്‍ കൃഷ്ണകുമാര്‍. ടിയാന്‍ കൂടാതെ കാഞ്ചി എന്ന ചിത്രവും മലയാളത്തില്‍ സംവിധാനം ചെയ്തിട്ടുണ്ട്. റണ്‍ ബേബി റണ്‍ എന്ന പേരില്‍ 2023 ല്‍ തമിഴിലും സിനിമ സംവിധാനം ചെയ്തു. ആര്‍ ജെ ബാലാജിയും ഐശ്വര്യ രാജേഷുമായിരുന്നു ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍.

മിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് വിനോദ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബി അജനീഷ് ലോക്നാഥിന്‍റേതാണ് സംഗീതം. ഛായാഗ്രഹണം എസ് യുവ, എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍ രഞ്ജിത്ത് കോതേരി, ആക്ഷന്‍ ഡയറക്ടര്‍ ആര്‍ ശക്തി ശരവണന്‍, വിഎഫ്എക്സ് ഡയറക്ടര്‍ ബിനോയ് സദാശിവന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജയിന്‍ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രണവ് മോഹന്‍, മേക്കപ്പ് ബൈജു എസ്, സൗണ്ട് മിക്സിംഗ് വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍ അരുണ്‍ എസ് മണി, കളറിസ്റ്റ് ശിവശങ്കര്‍ വി ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭില്‍ ആനന്ദ് എം ടി, ഫിനാന്‍സ് കണ്‍ട്രോളര്‍ എം എസ് അരുണ്‍, വിഎഫ്എക്സ് ടീമെഫെക്സ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് റിഷ്ലാല്‍ ഉണ്ണികൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈനര്‍ മാ മിയ ജോ.

More From Author

Leave a Reply

Your email address will not be published. Required fields are marked *