Home » Blog » Kerala » എം.വി ഗോവിന്ദനെതിരെ കെ. സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളി
13

കൊച്ചി: എം.വി ഗോവിന്ദനെതിരെ കെ.സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളി. മോൺസൺ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെ.സുധാകരനും മോൺസന്റെ വീട്ടിലുണ്ടായിരുന്നു എന്ന ഗോവിന്ദന്റെ പ്രസ്താവനക്കെതിരെയാണ് കേസ് ഫയൽ ചെയ്തത്. കൊച്ചി പിഎംഎൽഎ കോടതിയാണ് കേസ് തള്ളിയത്. തെളിവ് നൽകാൻ സുധാകരൻ നേരിട്ട് ഹാജരാകാതിരുന്നതോടെയാണ് കോടതി നടപടി.

പാർട്ടി പത്രത്തെ ഉദ്ധരിച്ചു കൊണ്ടായിരുന്നു കെ സുധാകരനെതിരേ എം.വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്. പ്രസ്താവനയിൽ എം.വി ഗോവിന്ദൻ ഉറച്ചു നിന്നതോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ കെ. സുധാകരന്റെ തീരുമാനിച്ചത്.