കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലുള്ള 2077088 നമ്പര്‍ റേഷന്‍ കടയില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ 950 കിലോഗ്രാം പച്ചരി കാലിത്തീറ്റ, വളം നിര്‍മ്മാണം എന്നിവയ്ക്ക് ഉപയോഗിക്കുന്നതിനായി പൊതു ലേലം ചെയ്തു വില്‍പ്പന നടത്തി വില്‍പ്പന തുക സര്‍ക്കാര്‍ റവന്യൂ നിക്ഷേപത്തില്‍ അടവാക്കുന്നതിന് 2026 ഫെബ്രുവരി 11ന് മലപ്പുറം ജില്ലാ സപ്ലൈ ഓഫീസറുടെ ഉത്തരവുണ്ട്.ഈ വസ്തുക്കള്‍ പൊതുലേലം വഴി ഏറ്റെടുക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നോട്ടീസ് തീയതി മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ക്വട്ടേഷന്‍ കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ ഏല്‍പ്പിക്കണം. ഫോണ്‍-04832713230
