മൊഗ്രാല്‍ പുത്തൂരിലെ കോര്‍ട്ടേഴ്സില്‍ നിന്ന് വാഷ്ബേസിനിലെയും കുളിമുറിയിലെയും ഉപയോഗജലം പിറകിലുള്ള തോടിലേക്ക് പൈപ്പ് ലൈന്‍ വഴി ഒഴുക്കി വിട്ടത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമയ്ക്ക് പിഴ ചുമത്തുകയും പൈപ്പ് ലൈന്‍ നീക്കം ചെയ്യുന്നതിനും സോക്ക് പിറ്റ് സ്ഥാപിക്കുന്നതിനും ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നിര്‍ദേശം നല്കി.
അടുക്കത്തുബയലിലെ ഹോട്ടലില്‍ നിന്നുള്ള മാലിന്യം റോഡരികില്‍ നിക്ഷേപിച്ചതിന് 5000 രൂപ ഉടമയ്ക്ക് പിഴയിട്ടു. ചേരങ്കൈ തോടില്‍ നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങള്‍ നീക്കുന്നന്നതിനും. ഉളിയത്തടുക്ക -ചൗക്കി പ്രധാന റോഡരികില്‍ വ്യാപകമായി നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങള്‍ നീക്കം ചെയ്ത് മുന്നറിയിപ്പ് ബോര്‍ഡും ക്യാമറയും സ്ഥാക്കുന്നതിനും പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, സ്ക്വാഡ് അംഗങ്ങളായ വി എം ജോസ്, ടി സി ഷൈലേഷ്, കെ അനീഷ് എന്നിവര്‍ പങ്കെടുത്തു.
