Home » Blog » kerala Max » ഇന്ധന വിലവർദ്ധനവ് പ്രതിസന്ധിയാകുന്നു; കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾ നിയന്ത്രിക്കാനൊരുങ്ങി എയർ ഇന്ത്യ
flight

രാജ്യാന്തര വിപണിയിലെ കടുത്ത ഇന്ധന വിലക്കയറ്റത്തെത്തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് പിന്നാലെ തങ്ങളുടെ ആഭ്യന്തര സർവീസുകളിലും നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ. വരാനിരിക്കുന്ന ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഈ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരികയെന്ന് കമ്പനി അധികൃതർ അറിയിച്ചു. നിലവിലെ പ്രതിസന്ധി നിറഞ്ഞ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, സർവീസുകൾ റദ്ദാക്കുന്നത് മൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനും ആവശ്യമായ ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിനും മുൻഗണന നൽകുമെന്നും എയർ ഇന്ത്യ മാനേജ്‌മെന്റ് ഡൽഹിയിൽ വ്യക്തമാക്കി.