Home » Blog » kerala Max » ​’ഇന്ത ഫോട്ടോ പോതുമാ…’; വിജയ്‌യുടെ ജന്മദിനത്തിൽ സർപ്രൈസ് ചിത്രവുമായി തൃഷ
VIJAY-BDY-680x450

 മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ 52-ാം പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം നടി തൃഷ കൃഷ്ണൻ നൽകിയ ആശംസയാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്. കേക്കിന് മുന്നിലിരിക്കുന്ന വിജയിയും തൃഷയും ഒന്നിച്ചുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. “എല്ലാം മൂല്യവത്താക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ” എന്ന കുറിപ്പോടെയാണ് തൃഷ ചിത്രം പങ്കുവെച്ചിട്ടുള്ളത്.

എന്നാൽ, ഈ പോസ്റ്റിൽ വിജയ്‌യെ മെൻഷൻ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇതോടെ, നടിക്കൊപ്പമായിരുന്നോ വിജയിയുടെ പിറന്നാൾ ആഘോഷം എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തിക്കഴിഞ്ഞു. മുൻപ് വിജയ് തൃഷയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തുവെന്ന വാർത്ത വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. കൂടാതെ, വിജയിയുടെ 52-ാം പിറന്നാൾ ദിനത്തിൽ പതിവ് തെറ്റിച്ച് തൃഷ ആശംസ അറിയിക്കാതിരുന്നതും അഭ്യൂഹങ്ങൾക്ക് വഴിതുറന്നിരുന്നു. കഴിഞ്ഞ മൂന്ന് വർഷവും ചിത്രങ്ങൾ സഹിതം പിറന്നാൾ ആശംസകൾ അറിയിക്കാറുള്ള തൃഷ, കഴിഞ്ഞ വർഷം വിജയ് തന്റെ വളർത്തുനായയെ താലോലിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരുന്നത്.

വിജയിയും ഭാര്യ സംഗീതാ സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഒരു നടിയുമായുള്ള ബന്ധം ആരോപിച്ചാണ് സംഗീത വിവാഹമോചന കേസ് നൽകിയത്. ഇതിനിടെ, കുടുംബപ്രശ്നങ്ങൾ പരിഹരിക്കാൻ വിജയിയുടെ മാതാവ് ശോഭാ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ശക്തമായി ഇടപെട്ടുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്തായാലും, ഈ പിറന്നാൾ ആശംസയും ചിത്രവും തമിഴ് സിനിമാ ലോകത്തും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. അഭ്യൂഹങ്ങളും വിവാദങ്ങളും നിലനിൽക്കെ, ഈ ചിത്രങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് കാത്തിരുന്ന് കാണേണ്ടി വരും.