ന്യൂഡൽഹി: ഡൽഹിയിൽ വിദേശ വനിതാ സഞ്ചാരികളെ ശല്യം ചെയ്ത മധ്യവയസ്കനെ അവർ ഓടിച്ചിട്ട് മർദ്ദിക്കുന്ന വീഡിയോ വൈറൽ. തിരക്കേറിയ റോഡിൽ നടന്ന സംഭവത്തിൽ പോലീസോ വഴിയാത്രക്കാരോ ഇടപെടാത്തത് രാജ്യത്തെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇടവച്ചു. ഈ വീഡിയോയെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ പലവിധ തർക്കങ്ങളും ചർച്ചകളും നടക്കുന്നുണ്ട്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ത്രീ സുരക്ഷ അങ്ങേയറ്റം പ്രശ്നകരമായ അവസ്ഥയിലാണെന്ന് കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ദില്ലിയിലെ തെരുവുകളിലൂടെ നടക്കുന്ന മൂന്ന് വിദേശ സഞ്ചാരികളെ ഒരു മധ്യവയസ്കൻ പിന്നാലെ നടന്ന് ശല്യം ചെയ്തു. ഇയാളെ വിദേശ വനിതകൾ ഓടിച്ചിട്ട് അടിക്കുന്ന വീഡിയോയായിരുന്നു അത്. തിരക്കേറിയ റോഡിലാണ് ഈ സംഭവം നടന്നതെങ്കിലും പോലീസോ മറ്റ് വഴിയാത്രക്കാരോ ഒന്നും ഇടപെടാതെ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.
കഴിഞ്ഞ ദിവസമാണ് മുംബൈയിൽ തന്റെ സഹോദരിയെ പുറകെ നടന്ന് ശല്യം ചെയ്ത യുവാക്കളെ മലയാളിയായ ജയൻ ശിവാനന്ദൻ നായർ വെടിവച്ച് വീഴ്ത്തിയത്. അതിന് പിന്നാലെയാണ് ഡൽഹിയിൽ നിന്നുള്ള വീഡിയോ പുറത്ത് വന്നത്. വിദേശ സ്ത്രീകളായ സഞ്ചാരികൾക്ക് ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നിന്നും തികച്ചും മോശമായ അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് നിരവധി വിദേശ വനിത സഞ്ചാരികൾ ഇതിന് മുമ്പും സമൂഹ മാധ്യമങ്ങളിൽ എഴുതിയിരുന്നു.
https://www.instagram.com/reel/DWp5dB6jNiP/?utm_source=ig_web_copy_link
