ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ ആവശ്യതകൾ 2040 ഓടെ ഇരട്ടിയാകുമെന്ന് കരുതുന്ന സാഹചര്യത്തിൽ ‘എനർജി സൂപ്പർ പവർ’ പങ്കാളിത്തം മുന്നോട്ടുവച്ച് കാനഡ. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഇന്ത്യയുടെ പ്രധാന ഊർജ പങ്കാളിയായി പ്രവർത്തിക്കാൻ കാനഡക്ക് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള പ്രസ്താവന അടങ്ങിയ വീഡിയോ സന്ദേശത്തിലാണ് കാർണി, കാനഡയെ “എനർജി സൂപ്പർപവർ” ആയി വിശേഷിപ്പിച്ചത്.
കാനഡ ലോകത്തിലെ ഏറ്റവും കുറഞ്ഞ കാർബൺ ഉൽപാദന രീതിയിലുള്ള ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) വിതരണം ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ്, ഏഷ്യയിലും യൂറോപ്പിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ലോകത്തിലെ മറ്റേതൊരു രാജ്യങ്ങളേക്കാളും വേഗത്തിൽ ഇന്ത്യയുടെ ഊർജ്ജ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഊർജ്ജ സൂപ്പർ പവർ എന്ന നിലയിൽ, ഈ അവസരം പ്രയോജനപ്പെടുത്താൻ കാനഡയ്ക്ക് കഴിയും’- കാർണി എക്സിൽ കുറിച്ചു.
മിഡിൽ ഈസ്റ്റ് മേഖലയിലെ യുദ്ധം കാരണം ഊർജ വിതരണ ശൃംഖലകൾക്ക് വലിയ ആഘാതമുണ്ടായതായി കാർണി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ഖത്തറിൽ നിന്നുള്ള വിതരണത്തിൽ തടസം സംഭവിച്ചതോടെ ആഗോള വിപണിയിൽ വില വർദ്ധിപ്പിക്കുകയും വിതരണ മാർഗങ്ങളിൽ മാറ്റം സംഭവിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.