Chief Minister Pinarayi Vijayan 2023

Chief Minister Pinarayi Vijayan 2023

ന്ത്യയിലെ സ്റ്റാർട്ടപ്പ് രംഗത്ത് ഏറ്റവും മികച്ച അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി കിൻഫ്ര ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ വിഷൻ 2031-ൻ്റെ ഭാഗമായുള്ള ‘റികോഡ് കേരള 2025’ എന്ന ഐടി സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2016-ൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്ത് വെറും 300 സ്റ്റാർട്ടപ്പുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ, സർക്കാർ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയതിൻ്റെ ഫലമായി നിലവിൽ ഇത് 6500-ൽ അധികം സ്റ്റാർട്ടപ്പുകളായി വർധിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിൻ്റെ ഐടി വ്യവസായത്തിലും വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ രംഗത്ത് ഒരു ലക്ഷം കോടി രൂപയുടെ ഐടി കയറ്റുമതി ഉണ്ടായി. അടിസ്ഥാന സൗകര്യ വികസന രംഗത്തും ശക്തമായ കുതിപ്പ് ദൃശ്യമായി. ഐടി പാർക്കുകളിൽ നിലവിൽ ഒന്നര ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. ഇത് കൂടാതെ, ഈ കാലയളവിൽ 66,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. നിരവധി ആഗോള കമ്പനികൾ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരളം രാജ്യത്തിനു മുന്നിൽ ഒരു മാതൃകയാകുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സെമിനാർ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഇൻഫോപാർക്കിൻ്റെ പ്രീമിയം കോ-വർക്കിംഗ് സ്പേസായ ‘ഐ ബൈ ഇൻഫോപാർക്ക്’ ൻ്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിൻ്റെ ഡിജിറ്റൽ വളർച്ചയ്ക്ക് ഈ പുതിയ സൗകര്യങ്ങൾ കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *