ഇനി രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ഇല്ല: കെജ്രിവാള്‍

ഡല്‍ഹി: രാജ്യസഭയിലേക്ക് മത്സരിക്കാന്‍ താനില്ലെന്ന് ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. പഞ്ചാബിലെ ലുധിയാന വെസ്റ്റ് നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മി രാജ്യസഭാംഗമായ സഞ്ജയ് അറോറ വിജയിച്ചതോടെയാണ് കെജ്രിവാള്‍ രാജ്യസഭയിലേക്ക് മത്സരിക്കുമോ എന്ന ചോദ്യം വീണ്ടും ഉടലെടുത്തത്. ഇതോടെയാണ് കെജ്രിവാളിന്റെ പ്രതികരണം.

‘മാധ്യമങ്ങള്‍ എന്നെ നിരവധി തവണ രാജ്യസഭയിലേക്ക് പറഞ്ഞയച്ചെങ്കിലും കെജ്രിവാള്‍ പോകുന്നില്ല’ എന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പഞ്ചാബില്‍ നിന്ന് കെജ്രിവാള്‍ രാജ്യസഭയിലെത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സഞ്ജയ് അറോറക്ക് വേണ്ടി ആഴ്ചകളായി കെജ്‌രിവാള്‍ പ്രചരണത്തിലായിരുന്നു. 10637 വോട്ടുകള്‍ക്കാണ് സഞ്ജയ് അറോറയുടെ വിജയം. കോണ്‍ഗ്രസിന്റെ ഭാരത് ഭൂഷന്‍ അഷുവിനെയാണ് സഞ്ജയ് അറോറ പരാജയപ്പെടുത്തിയത്. ബിജെപി മൂന്നാം സ്ഥാനത്തും അകാലി ദള്‍ നാലാം സ്ഥാനത്തുമാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *