instagram-680x450.jpg (1)

ൻസ്റ്റാഗ്രാം റീൽസ് കാണുന്നത് ചിലപ്പോൾ ഒരു ശല്യമായി തോന്നാറുണ്ടോ? നിങ്ങൾക്ക് ഒട്ടും താൽപര്യമില്ലാത്ത വിഷയങ്ങളിലേക്കും ഇഷ്ടമില്ലാത്ത ക്രിയേറ്റർമാരിലേക്കും ഇൻസ്റ്റാഗ്രാം നിങ്ങളെ കൊണ്ടുപോകുമ്പോൾ ആകെ കുഴഞ്ഞ അവസ്ഥയിലായിരിക്കും റീൽസ് ഫീഡ്.

ഈ പ്രശ്‌നം പരിഹരിക്കാൻ ‘കണ്ടന്റ് പ്രിഫറൻസ് റിഫ്രഷ്’ പോലുള്ള സൗകര്യങ്ങൾ ഇൻസ്റ്റാഗ്രാം ഒരുക്കിയിട്ടുണ്ട്. എങ്കിലും, എന്ത് കാണണം എന്നതിലെ അവസാന തീരുമാനം ഇപ്പോഴും ആൽഗോരിതത്തിന്റെ കൈകളിലാണ്.

എന്നാൽ ഈ അവസ്ഥ ഇനി മാറാൻ പോവുകയാണ്!

ഇൻസ്റ്റാഗ്രാം ഫീഡിൽ എന്ത് കാണണം എന്ന് തീരുമാനിക്കാനുള്ള കൂടുതൽ നിയന്ത്രണാധികാരം ഉപഭോക്താവിന് നൽകുന്ന പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി.’യുവർ ആൽഗോരിതം’ എന്നാണ് ഈ പുതിയ സംവിധാനത്തിന്റെ പേര്. ഈ ഫീച്ചർ വഴി റീൽസിന്റെ ആൽഗോരിതം നിങ്ങൾക്ക് സ്വന്തമായി നിശ്ചയിക്കാം.

ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാം: വ്ലോഗ്‌സ്, സിനിമ, വർക്കൗട്ട്‌സ്, ഫോട്ടോഗ്രഫി തുടങ്ങി നിങ്ങൾക്ക് ഏറ്റവും താൽപര്യമുള്ള വിഷയങ്ങൾ കൃത്യമായി നൽകാൻ ഇതിലൂടെ സാധിക്കും. ഇഷ്ടമില്ലാത്തവ ഒഴിവാക്കാം: ഏറ്റവും പ്രധാനം, കാണാൻ താൽപര്യമില്ലാത്ത വിഷയങ്ങൾ എന്തെല്ലാമാണെന്നും ഇതിൽ രേഖപ്പെടുത്താം.

ഇങ്ങനെ ചേർക്കുന്ന വിവരങ്ങൾ പിന്നീട് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് മാറ്റാനും സാധിക്കും. അമേരിക്കയിലെ ചുരുക്കം ചില ഉപഭോക്താക്കളിൽ ഈ ഫീച്ചർ ഇപ്പോൾ പരീക്ഷിച്ചു വരികയാണെന്നും, ഇത് നിങ്ങൾക്ക് ഏറെ ഇഷ്ടമാകുമെന്നാണ് കരുതുന്നതെന്നും ആദം മൊസേരി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *